#HaritaKarmaSena | വിയോജന കുറിപ്പ്; ആയഞ്ചേരിയിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ഒഴിവ് നികത്താത്തതിൽ പ്രധിഷേധം

 #HaritaKarmaSena | വിയോജന കുറിപ്പ്; ആയഞ്ചേരിയിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ഒഴിവ് നികത്താത്തതിൽ പ്രധിഷേധം
Nov 27, 2024 12:31 PM | By Jain Rosviya

ആയഞ്ചേരി: ഹരിത കർമ്മസേന അംഗങ്ങളുടെ ഒഴിവുകൾ നികത്തണം എന്നാവശ്യപ്പെട്ട് ആയഞ്ചേരിയിൽ എൽ.ഡി.എഫിൻ്റെ പ്രതിഷേധം.

മാലിന്യമുക്തം നവകേരളം കേമ്പയിന്റെ ഭാഗമായ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ഒഴിവുകൾ നികത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാതെ പദ്ധതി തകിടം മറിക്കാൻ ശ്രമിക്കുന്ന ഭരണസമിതി നിലപാടിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പ്രതിഷേധിച്ചു.

ആയഞ്ചേരി പഞ്ചായത്തിലെ 17 വാർഡുകളിലായി 34ഹരിത കർമ്മ സേനാംഗങ്ങളാണ് ആവശ്യമുള്ളത്. ഇതിൽ 8 ഒഴിവുകളുണ്ട്.

ഒഴിവുകളിലേക്ക് ആളെ കണ്ടെത്താനുള്ള ചുമതല കുടുബശ്രീ സി ഡി എസ്സിനാണ്.

പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടതനുസരിച്ച് സി ഡി എസ്സ് നിയമാനുസരണം 8 പേരെ കണ്ടെത്തി പഞ്ചായത്തിന് സമർപ്പിച്ച ലിസ്റ്റാണ്, പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടപ്പെട്ടവർ ഉൾപ്പെടാത്ത കാരണത്താൽ നിയമിക്കാതെ മാറ്റി വെച്ചത്.

ഹരിത കർമ്മ സേനാംഗങ്ങളുടെ വേതനം അവർ ശേഖരിക്കുന്ന യൂസർ ഫീയിൽ നിന്നാണ് നൽകുന്നത്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് എം. സി എഫ് കെട്ടിടമില്ലാത്ത കേരളത്തിലെ അപൂർവ്വം പഞ്ചായത്തുകളിൽ ഒന്നാണ് ആയഞ്ചേരി.

ബസ്സ് സ്റ്റാൻറുകളിലും, പൊതു ഇടങ്ങളിച്ചും മാലിന്യങ്ങൾ കൂട്ടിയിട്ടതിൻ്റെ ഭാഗമായ് വ്യാപകമായ ജനകിയ പ്രതിഷേധം ഉയർന്ന് വന്നിരുന്നു.

മാലിന്യ സംസ്കരണത്തിൽ പഞ്ചായത്ത് ഭരണ സമിതി കാണിക്കുന്ന അലംഭാവത്തിൻ്റെ പ്രകടമായ ഉദാഹരണമാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ നിയമനം തടഞ്ഞതിലൂടെ ബോധ്യപ്പെടുന്നതെന്ന് എൽ ഡി എഫ് അംഗങ്ങൾ ആരോപിച്ചു.

പഞ്ചായത്ത് സ്റ്റാൽറിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ ശ്രീലത എൻ പി , സുധസുരേഷ്, പി. രവീന്ദ്രൻ, പ്രബിത അണിയോത്ത്, ലിസ പുനയംകോട്ട് എന്നിവർ വിയോജന കുറിപ്പ് രേഖപ്പെടുത്തി.

#vacancy #HaritaKarmaSena #members #not #filled #Ayancheri #GramaPanchayat

Next TV

Related Stories
#Nationalhighwaydevelopment | ദേശീയപാത വികസനം; ചോമ്പാൽ നിവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ദുരിതത്തിൽ

Nov 27, 2024 09:51 PM

#Nationalhighwaydevelopment | ദേശീയപാത വികസനം; ചോമ്പാൽ നിവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ദുരിതത്തിൽ

ദേശീയപാത അതോറിറ്റിയുടെ നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ജന പ്രതിനിധികളും സാമൂഹിക രാഷ്ട്രീയ...

Read More >>
#SVaward | എസ് വി പുരസ്കാരം ഡോ: വി. ഇദ്രീസിനും പി.ടി.കെ ഷമീറിനും

Nov 27, 2024 04:47 PM

#SVaward | എസ് വി പുരസ്കാരം ഡോ: വി. ഇദ്രീസിനും പി.ടി.കെ ഷമീറിനും

മാധ്യമ സെമിനാറും കോളേജ് യൂണിയൻ സാരഥികൾക്കുള്ളഅനുമോദനവും സംഘടിപ്പിച്ചതായി ഭാരവാഹികൾ...

Read More >>
#Blooddonationcamp | രക്തദാന ക്യാമ്പ്; ക്യാൻസർ രോഗികൾക്ക് തുണയായി  കടമേരി ആ൪.എ.സി ഹയർ സെക്കന്ററി

Nov 27, 2024 04:34 PM

#Blooddonationcamp | രക്തദാന ക്യാമ്പ്; ക്യാൻസർ രോഗികൾക്ക് തുണയായി കടമേരി ആ൪.എ.സി ഹയർ സെക്കന്ററി

സ്കൌട്ട് ആന്റ് ഗൈഡ് എന്നിവയുടെ സ൦യുക്താഭിമുഖ്യത്തിൽ എ൦.വി. ആ൪ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ്...

Read More >>
#accident | അമിത ഓട്ടം; അഴിയൂരിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Nov 27, 2024 03:55 PM

#accident | അമിത ഓട്ടം; അഴിയൂരിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

ദേശീയപാതയിൽ ദീർഘദൂര സ്വകാര്യ ബസ്സുകൾ തടഞ്ഞിടുകയും ഡ്രൈവർമാർക്ക് താക്കീത് നൽകുകയും...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 27, 2024 02:12 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#yogatraining | ശൈലീരോഗ നിയന്ത്രണം; വില്ല്യാപ്പള്ളിയിൽ സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Nov 27, 2024 12:56 PM

#yogatraining | ശൈലീരോഗ നിയന്ത്രണം; വില്ല്യാപ്പള്ളിയിൽ സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ഒരു മാസം നീളുന്ന പരിശീലനം എല്ലാ ദിവസങ്ങളിലും വൈകീട്ട് 6 മണി മുതൽ 7 മണി വരെയാണ്...

Read More >>
Top Stories

News Roundup