Nov 27, 2024 03:55 PM

അഴിയൂർ: ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവെ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രം ഗത്ത്.

അപകടത്തിനിടയാക്കിയ ബസിൻ്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അഴിയൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ദേശീയപാതയിൽ ദീർഘദൂര സ്വകാര്യ ബസ്സുകൾ തടഞ്ഞിടുകയും ഡ്രൈവർമാർക്ക് താക്കീത് നൽകുകയും ചെയ്തു.

പ്രതിഷേധ സമരം ദേശീയപാത കർമ്മസമിതി ജില്ലാ കൺവീനർ എടി മഹേഷ് ഉദ്ഘാടനം ചെയ്തു.

ലിമിറ്റഡ് ബസ്സുകാരുടെ അമിത വേഗത കാരണം സ്‌കൂളിന് സമീപത്തെ സീബ്രലൈനുകൾ പോലും രോഡ് മുറിച്ച് കടക്കാൻ സുരക്ഷിതമല്ലെന്ന് എടി മഹേഷ് പറഞ്ഞു.

അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സാലിം പുനത്തിൽ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സീനത്ത് ബഷീർ, ഹുസൈൻ സഖാഫി, യുസുഫ് മൗലവി, ഗഫൂർ വി പി, ഫഹദ് കല്ലറോത്ത്, സാഹിർ പുനത്തിൽ, ഹനീഫ എ കെ, അലി എരിക്കിൽ, നജീബ് മനയിൽ, രജീഷ് കെ സി, നൗഷർ സാസ്, നൂറുദ്ധീൻ കെ പി, ജയശീലൻ, നൗഷാദ് മനയിൽ, നൗഷാദ് ന്യൂ ഫാഷൻ, നിജാസ് മനയിൽ, സക്കരിയ എന്നിവർ നേതൃത്വം നൽകി.

അഴിയൂർ മനയിൽ മുക്ക് തയ്യിൽ കോട്ടിക്കൊല്ലാൻ ദർജ ഹൗസിൽ അൻസീർ-റിൻഷ ദമ്പതികളുടെ മകൻ സൈൻ അബ്‌ദുള്ളയാണ് അപകടത്തിൽ മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച്‌ച അഴിയൂർ ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ വച്ചായിരുന്നു അപകടം.

കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബിൽസാജ് ബസാണ് അപകടത്തിനിടയാക്കിയത്. ബസ് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

#student #died #after #hit #bus #Azhiyur #Locals #protest #blocking #buses

Next TV

Top Stories










News Roundup