ഇരിങ്ങൽ:(vatakara.truevisionnews.com) സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ന് സർഗാലയയിൽ മെന്റലിസ്റ് അനന്തു നയിക്കുന്ന മെന്റലിസം ഷോ അരങ്ങേറും.
പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും ഷാഡോ ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ അനന്തു, അവതരിപ്പിക്കുന്ന ലൈവ് മെന്റലിസം ഷോ എസ് ഐ എ സി എഫ് 2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് അരങ്ങേറുന്നത്.
ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള മെന്റലിസ്റ്റായ അനന്തു, വടകരയിൽ എത്തുന്നത് ആദ്യമായാണ്.
ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.
#MentalistAnanthu #Manam #Kavaran #Mentalism #show #Sargalaya #today