വടകര: (vatakara.truevisionnews.com) വടകരയിലെ മാരാർ മാസ്റ്റർ ആൻ്റ് കാർത്യായനി ടീച്ചർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിൻറെ 2024 ലെ അക്ഷരോപഹാരം കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിക്ക് സമർപ്പിച്ചു.
കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി .കെ.അഷറഫ് അധ്യക്ഷത വഹിച്ചു.
പി. രാജ്‌കുമാർ അക്ഷരോപഹാരം ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണന് കൈമാറി.
15,000 രൂപയുടെ പുസ്തകമടങ്ങിയതാണ് അക്ഷരോപഹാരം.
രാജഗോപാലൻ കാരപ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തി.ട്രസ്റ്റ് ചെയർമാൻ വേണു കക്കട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ.ബിന്ദു, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടരി എൻ.ഉദയൻ മാസ്റ്റർ, പി.രാജ് കുമാർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു ഭരതൻ കുട്ടോത്ത് നാടൻ പാട്ടവതരണം നടത്തി. ടി.പി. രാജീവൻ സ്വാഗതവും സൈദ് കുറുന്തോടി നന്ദിയും പറഞ്ഞു
#spelling #Kurundhodi #dedicated #Tunchan #Memorial #Library