ഓർക്കാട്ടേരി: (vatakara.truevisionnews.com) ഉദയനെയും അമ്മ ശാരദയെയും ആക്രമിച്ച കേസിൽ പ്രതികളായ സിഐടിയു പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.എൻ അഹമദ് കുട്ടി ആവശ്യപ്പെട്ടു.
മില്ലിൽ കയറിയുള്ള ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കാനാവില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമത്തിന് ഇരയായ കടത്തനാട് മില്ല് ഉടമയേയും അമ്മയേയും സോമിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.എൻ അഹമദ് കുട്ടി, ജില്ലാ നേതാക്കളായ ബോബൻ ഒ.വി. സി, പി. എം അഷ്റഫ് , പ്രഷീദ് കുമാർ, സുധീഷ് അഴിയൂർ, നവാസ് കെ. കെ തുടങ്ങിയവർ സന്ദർശിച്ചു
#Suspects #assaulted #Somil #owner #mother #arrested #immediately #SomilAssociation