വടകര: (vatakara.truevisionnews.com) സമൂഹനന്മക്കായി പ്രവർത്തിക്കുന്ന ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയായ വടകര സ്ക്വാഡിന് ആസ്ഥാനമായി.
അപകടത്തിൽപെടുന്നവരെ സഹായിക്കുന്നത് ഉൾപെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനാണ് വടകര സ്ക്വാഡിന് രൂപം നൽകിയത്.
മുനിസിപ്പൽ ഓഫീസ് പരിസരത്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.സബിൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഇത്തരം കാര്യങ്ങളിൽ ഇടപെടുന്ന സ്ക്വാഡിൽ അമ്പതോളം പേർ അംഗങ്ങളാണ്.ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സിറാജ് വടകര അധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർ റൈഹാനത്ത് എം.പി, പോലീസ് സബ് ഇൻസ്പെക്ടർ സത്യജിത്ത് എം.എസ്, എസ്‌സിപിഒ സജു രഘുരാമൻ, അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർ അജീഷ് ഇ.കെ,എയ്ഞ്ചൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.പി രാജൻ, റമീസ് കെ, നിസാം എൻ.വി എന്നിവർ പ്രസംഗിച്ചു.
ഇതോടൊപ്പം ഓട്ടോ ഡ്രൈവർമാർക്ക് അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം നൽകി.
എമർജൻസി മെഡിക്കൽ കെയർ ട്രെയിനർ പി.പി.സത്യനാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി.
#Vadakara #Squad #Headquarters #Auto #Workers #Union #betterment #society