ഓർക്കാട്ടേരി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയായ ആശ്വാസ് ഫണ്ട് ഓർക്കാട്ടേരി യൂണിറ്റിൽ നിന്നും വിടപറഞ്ഞ വ്യക്തിയുടെ കുടംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് യു എൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി കൈമാറി.


ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഇ ഇസ്മയിൽ അധ്യക്ഷത വഹിച്ചു.കെ.വി. വി ഇ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി.കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.
സഹജീവികളെ ചേർത്ത് പിടിക്കുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമാണ് ആശ്വാസ് പദ്ധതിയിലൂടെ ഏകോപന സമിതി നടത്തുന്നത് എന്ന് ബാപ്പു ഹാജി പറഞ്ഞു.
ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക മുഖ്യത്ഥിയായിരുന്നു. ആശ്വാസ് പദ്ധതി വിശദീകരണം കെ.വി. വി ഇ എസ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് എം. അബ്ദുൽ സലാം നടത്തി.
ജനറൽ സെക്രട്ടറി ടി.എൻ. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ഏട്ടാം വാർഡ് മെമ്പർ കെ.പി ബിന്ധു, പി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.കെ കുഞ്ഞമ്മദ്, മനോജ് കുമാർ കെ.പി, എ . കെ ബാബു, സി. കെ ഹരിദാസൻ, ടി.എൻ. കെ ശശീന്ദ്രൻ മാസ്റ്റർ, ടി.കെ വാസു മാസ്റ്റർ, എം.കെ കുഞ്ഞിരാമൻ, കൂർക്കയിൽ ശശി, അമൽ അശോക്, റിയാസ് കുനിയിൽ, കെ.കെ റഹി , പ്രസീത ധർമ്മരാജ് എന്നിവർ സംസാരിച്ചു യൂണിറ്റ് ട്രഷറർ കെ. കെ പ്രഭാകരൻ നന്ദി പറഞ്ഞു.
#Relief #Fund #Orkkatteri ##KVVES #Kozhikode #handed #over #amount #District #Committee