Featured

ജലമാണ് ജീവൻ; ആയഞ്ചേരിയിൽ കിണർ ക്ലോറിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു

News |
Aug 30, 2025 10:33 AM

ആയഞ്ചേരി: (vatakara.truevisionnews.com) അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാനായി സംസ്ഥാന ഹരിത കേരള മിഷൻ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു . ഇന്നും നാളെയുമായാണ് ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തുന്നത്.

'ജലമാണ് ജീവൻ' എന്ന പേരിൽ നടക്കുന്ന ജനകിയ ക്യാമ്പയിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ക്ലോറിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു. കുറ്റിവയൽ പൊതുകിണർ ക്ലോറിനേഷൻ നടത്തികൊണ്ട് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ ഇന്ദിര സി , ആശ വർക്കർ ചന്ദ്രി, ബാലകൃഷ്ണൻ കെ.വി,അനിത കെ.വി, സജിത യു വി , ശോഭ ദിവ്യ എന്നിവർ സംസാരിച്ചു.

Well chlorination campaign launched in Ayancheri

Next TV

Top Stories










//Truevisionall