കടമേരി: (vatakara.truevisionnews.com) ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മുഴുവൻ കിണറുകളും ക്ലോറിനേഷൻ ചെയ്യുന്നതിന്റെ ഭാഗമായി മൂന്നാം വാർഡിലെ മുഴുവൻ കിണറുകളും സൂപ്പർ ക്ലോറിനേഷൻ ചെയ്യും. അതിനാവശ്യമായ ക്ലോറിൻ പൗഡർ ആരോഗ്യ ശുചിത്വ വളണ്ടിയർമാർക്ക് മെമ്പർ ടി.കെ. ഹാരിസ് വിതരണം ചെയ്തു.
കെട്ടിക്കിടക്കുന്ന മലിന ജലാശയത്തിൽ മാത്രമല്ല കിണറുകളിലും, കുളങ്ങളിലും അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ അമീബയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്നും നാളെയുമായി നാല് സ്കോഡുകളായി ആരോഗ്യ പ്രവർത്തകർ വാർഡിലെ പൊതുകിണറുകൾ ഉൾപ്പെടെ മുഴുവൻ കിണറുകളും ക്ലോറിൻ ചെയ്യും.




ജലാശയങ്ങളിൽ കളിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. ഓണാവധിക്കാലത്ത് കുട്ടികൾ ജലാശയത്തിലേക്ക് പോകുന്നത് രക്ഷിതാക്കൾ കർശനമായി നിയന്ത്രിക്കണം. മൂന്നാം വാർഡ് ആരോഗ്യ പ്രവർത്തകരുടെ യോഗം മെമ്പർ ടി കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. ജെ. പി.എച്ച്.എൻ. ടി. ജയമോൾ അധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന വളണ്ടിയർ അജിത എടവന, ആരോഗ്യ പ്രവർത്തകരായ കെ.ടി.കെ. ദിവ്യ, എം. കെ. സുമ രതീഷ്, വി. സൗമ്യത തുടങ്ങിയവർ സംബന്ധിച്ചു.
Super chlorination of wells to be carried out in Kadameri