ആയഞ്ചേരി: ചീക്കിലോട് യുപി സ്‌കൂളിൽ നടന്ന മികവുത്സവം ശ്രദ്ധേയമായി. എൽപി, യുപി വിഭാഗങ്ങളിലെ മുഴുവൻ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.


കുട്ടികൾ ഈ വർഷം സ്വായത്തമാക്കിയ പഠന നേട്ടങ്ങൾ അവതരിപ്പിച്ചതിനു പുറമെ ലഹരിവിരുദ്ധ സ്‌കിറ്റ്, പരീക്ഷണ മൂലകൾ, പ്രബന്ധ അവതരണം എന്നിവയും നടന്നു.
പിടിഎ പ്രസിഡന്റ് റഷീദ് അരയാക്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.എച്ച് മൊയ്തു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാജിത വി.സി.കെ, റഷീദ് മുറിച്ചാണ്ടിയിൽ, ബി അനുഷ, ടി.വി അഭിജിത്ത് എന്നിവർ സംസാരിച്ചു. ഇ ലീന നന്ദി പറഞ്ഞു.
#Academic #achievements #Excellence #Festival #Cheekilodu #UP #School #remarkable