വടകര : (vatakaranews.in) ഇടത്- വലത് മുന്നണികൾ മതതീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെന്നു ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.


മുനമ്പത്ത് വഖഫ് ബോർഡ് നടത്തുന്ന അധിനിവേശത്തെ പിന്തുണയ്ക്കുന്നത് എൽ.ഡി.എഫും, യു.ഡി.എഫുമാണ്. വഖഫ് ബിൽ പാസായിട്ടും ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനാണ് രണ്ട് മുന്നണികളും ശ്രമിക്കുന്നതെന്നും കോഴിക്കോട് നോർത്ത് ജില്ലാ ഓഫീസ് വടകരയിൽ ഉദ്ഘടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി.ആർ പ്രഫുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.രഘുനാഥ്, കെ.പി.ശ്രീശൻ, സി.രഘുനാഥ്,എൻ.പി.രാധാകൃഷണൻ, അഡ്വ.വി.പി.ശ്രീ പത്മനാഭൻ, الوك ജയചന്ദ്രൻ, അഡ്വ.വി.കെ.സജീവൻ, ടി.ദേവദാസ്, വി.സി.ബിനീഷ്, എം.പി.രാജൻ, എന്നിവർ സംസാരിച്ചു.
#KSurendran #bjp #vatakara