വടകര: പകർച്ച വ്യാധികൾ തടയുന്നതിന്റെ ഭാഗമായി ഏറാമല ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കി.


പതിനെട്ടാം വാർഡിലെ കുന്നുമ്മക്കരയിൽ വാർഡ് മെമ്പർ ടി. എൻ റഫീഖിന്റെ നേതൃത്വത്തിൽ പാതയോരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ,ഓവുചാലുകൾ , എന്നിവ വൃത്തിയാക്കി. വാർഡുകളിലെ വീടുകൾ സന്ദർശിച്ച് ഉറവിട നശീകരണവും, കൊതുക് നിർമാർജന പ്രവർത്തനങ്ങളും, ബോധവൽക്കരണവും നടത്തി.
ഹെൽത്ത് ഇൻസ്‌പെക്ടർ സജീവൻ കെ. എം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുബി ജോസഫ്, വർഷ എം, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് സിമി രാജ്, എപ്പിഡമോളജിസ്റ്റ് ഗൗരിപ്രിയ, ആശാ വർക്കർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
#Eradicate #infectious #diseases #Pre #monsoon #cleaning #activities #full #swing #Eramala