വടകര: (vatakaranews.in) വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ് ടെണ്ടർ നടപടിയിലേക്ക് കടന്ന് റോഡ് യാഥാർത്ഥ്യമാകാൻ പോകുന്നതായി വില്യാപ്പള്ളിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അറിയിച്ചു. ഇനിയും സ്ഥലം വിട്ടു തരാൻ ബാക്കിയുള്ള മുഴുവൻ സ്ഥലം ഉടമകളും സ്ഥലം വിട്ടു നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മെയ് 8ന് തണ്ണീർപ്പന്തലിൽ നിന്നും വില്യാപ്പള്ളിയിലേക്ക് സന്ദേശയാത്ര സംഘടിപ്പിക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു.


യോഗത്തിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.എൻ ഹമീദ് മാസ്റ്റർ അധ്യക്ഷ തവഹിച്ചു. വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള സ്വാഗതം പറഞ്ഞു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ജ്യോതിലക്ഷ്‌മി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.കെ കൃഷ്‌ണദാസ്, കാട്ടിൽ മൊയ്‌തു മാസ്റ്റർ, കെ.എം ബാബു, എൻ.കെ ഗോവിന്ദൻ, സുനി മാസ്റ്റർ, വട്ടക്കണ്ടി കുഞ്ഞമ്മദ്, സി.എച്ച് ഇബ്രായി, അശോകൻ, നവാസ് എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികൾ: കെ.കെ.ബിജുള - കൺവീനർ, ടി.എൻ ഹമീദ് മാസ്റ്റർ ചെയർമാൻ, അഡ്വ: ജ്യോതിലക്ഷ്‌മി (ട്രഷറർ), ജോയിൻ കൺവീനർമാർ - പി.കെ കൃഷ്ണദാസ്, എൻ.കെ ഗോവിന്ദൻ, വി.ടി ബാലൻ, കെ.എം ബാബു, നവാസ്, സി.എച്ച് ഇബ്രായി, വൈസ് ചെയർമാൻമാർ- അഷറഫ്, രവീന്ദ്രൻ ആയാടത്തിൽ, എൻ എം വിമല, പിസി സുരേഷ്, പ്രിബേഷ് പൊന്നക്കാരി.
#Vadakara #Vilyappally #Chelakkad #road #SANDHESHARALI #May8th