വടകര: (vatakara.truevisionnews.com) എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ പുസ്തകമായ 'ഒടുവിലത്തെ കത്ത്' എന്ന കഥാസമാഹാരത്തിന്റെ പ്രകാശന കർമ്മം എപ്രിൽ 28 ന് വടകരയിൽ നടക്കും. നടത്തിപ്പിനായി സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.


പ്രകാശന ചടങ്ങ് കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വടയക്കണ്ടി. നാരായണൻ അധ്യക്ഷനായി. സോമൻ മുതുവനാ പ്രദീപ് ചോമ്പാല, മനോജ് ആവള, ഗ്രന്ഥകാരൻ എ എം കുഞ്ഞിക്കണ്ണൻ, ശ്രീജിത്ത് ഒഞ്ചിയം, മുതുവിട്ടിൽ ബാബു തുടങ്ങിയവർ സംസാരിച്ചു.
ചെയർമാൻ വടയക്കണ്ടി നാരായണൻ, ജനറൽ കൺവീനർ ഹരീന്ദ്രൻ കരിമ്പനപ്പാലം ട്രഷറർ സർവോത്തമൻ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു
#oduvilathekath #AMKunjikannan #book #launch #Vadakara