കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നരിയൻ ചിറക്കൽ -പാറക്കുളങ്ങര മുക്ക് -നീലഞ്ചേരിക്കണ്ടി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാലേകാൽ ലക്ഷം രൂപ ഫണ്ട് അനുവദിച്ചാണ് പ്രവർത്തി നടക്കുന്നത്.


പഞ്ചായത്തിലെ ഈ വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിലെ ഏറ്റവും വലിയ റോഡാണിത്. പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് റോഡ് പണി പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകുന്നത്.
വാർഡ് മെമ്പർ ടി. കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, കെ.വി. അഹമ്മദ് മാസ്റ്റർ, പ്രദേശവാസികളായ വട്ടക്കണ്ടി മൊയ്തു, ഇബ്രാഹിം, സുലൈമാൻ, മുഹമ്മദലി, ഷംസീർ, ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.
#Nariyanchirakkal #Parakkulangaramukku #Neelancherikkandi #road #work #inaugurated