വടകര: ടൗൺഹാൾ -അഞ്ചുവിളക്ക് റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം ഓടയിൽ നിന്നും മലിനജലം പുറത്തേക്ക് വന്ന് ദുർഗന്ധം സഹിക്കാൻ വയ്യാതെ ഒന്നരമാസം ആയിട്ടും നടപടി എടുക്കാതെ മുൻസിപ്പാലിറ്റി പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.


വടകരയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന അവസരത്തിലാണ് മാലിന്യം പൊതു ഇടത്തിലേക്ക് പരന്ന് ഒഴുകിയിട്ടും മുനിസിപ്പാലിറ്റി നടപടി എടുക്കാത്തത് എന്നുള്ളത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു എന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് സി.നിജിൻ പറഞ്ഞു.
#Waste #out #Municipality #challenges #public #YouthCongress