മേപ്പയ്യൂർ: പുറക്കാമല സംരക്ഷണ സമരത്തിൻ്റെ പേരിൽ മേപ്പയ്യൂർ പോലീസ് സ്വീകരിച്ച നടപടികൾക്കെതിരെ പോലീസ് സ്റ്റേഷന് മുന്നിൽ വിഷു ദിനത്തിൽ ഉപവസിച്ച് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ.


പോലീസ് നടപടികൾക്കെതിരെയുള്ള സമരത്തിന്റെ തുടക്കമെന്ന നിലയിൽ വിഷുദിനത്തിൽ പോലീസ് സ്റ്റേഷന് മുന്നിൽ രാവിലെ 8 മണി മുതൽ വൈകീട്ട് വരെയാണ് ഉപവസിച്ചത്.
പുറക്കാമല സമരത്തിൻ്റെ പേരിൽ ഒമ്പതോളം കള്ളക്കേസുകളിൽ ഉൾപ്പെടുത്തി ജയിലിലടച്ച പോലീസ്11 ദിവസത്തെ ജയിൽവാസത്തിന് ശേഷം ലഭിച്ച ജാമ്യം റദ്ധ് ചെയ്യാൻ നിരന്തരം കോടതിയെ സമീപിക്കുകയാണ്. ജാമ്യ വ്യവസ്ഥ പ്രകാരം എല്ലാ ശനിയാഴ്‌ചയും മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ കാലത്ത് 10 നും 11 നും ഇടയിൽ ഒപ്പിടണം.
ജാമ്യം കിട്ടി ഇതുവരെയുള്ള എല്ലാ ശനിയാഴ്‌ചകളിലും ഒപ്പിട്ടിട്ടുണ്ട്.വ്യക്തിവൈരാഗ്യത്തോടെയും പകയോടെയുമാണ് മേപ്പയ്യൂർ പോലീസ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമരത്തിൻ്റെ പേരിൽ പൊതു പ്രവർത്തകരെ ക്വാറി ഉടകകൾക്ക് വേണ്ടി നിരന്തരം പീഡിപ്പിക്കുകയാണെന്നും സംരക്ഷണ സമിതി പ്രവർത്തകർ നൽകിയ പരാതികളിലൊന്നിൽ പോലും കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
#strike #PurakKamala #protest #police #behaving #hostility #KLohia