വടകര: 'അനാഥരാക്കരുത് മാതാപിതാക്കളെ' എന്ന സന്ദേശവുമായി മഹാത്മാ ദേശസേവാ ട്രസ്‌റ്റ് നേതൃത്വത്തിൽ നടക്കുന്ന 'ഹരി താമൃതം 2025' പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. വടകര ടൗൺഹാളിൽ കെ കെ എൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു.


നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ആസ്ഥാന ഗുരുനാഥൻ കെ ഗോപാലൻ വൈദ്യർ ഭദ്രദിപം കൊളുത്തി. ബ്രോഷർ മുൻ മന്ത്രി സി കെ നാണു അഡ്വ. ഇ നാരായണൻ നായർക്ക് നൽകി പ്രകാശിപ്പിച്ചു.
സതീശൻ കുരി യാടി, പ്രസാദ് വിലങ്ങിൽ, വിജ യബാബു, സോമൻ മുതുവന, എ പി ഷാജിത്, കെ പ്രകാശൻ പി സോമശേഖരൻ, പി സത്യനാഥൻ തുടങ്ങിയവർ സംസാരിച്ചു. വനിതാ കർഷക സ്ലസി ഏറാമല, അപസ്മാര ചികിത്സകൻ എം ദാമോദരൻ വൈദ്യർ, ചീര സ്ക്വാഷ് ഉൽപ്പാദക സുജാത ഗുരുവായൂർ എന്നിവരെ ആദരിച്ചു
#Exhibition #Marketing #Fair #begins #Vadakara