തിരുവള്ളൂർ: തിരുവള്ളൂർ പഞ്ചായത്തിലെ 20 വാർഡുകളിലായി നൂറുകണക്കിന് വരുന്ന നിർധനരായ രോഗികൾക്ക് നൽകിവരുന്ന പാലിയേറ്റീവ് പരിചരണം യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തിവെച്ച പഞ്ചായത്ത് ഭരണാധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എൽഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സൂചന സമരം നടത്തി .


മാറാ രോഗികളായ പാവപ്പെട്ട നിർധനരായ രോഗികൾക്കാണ് നിലവിൽ പാലിയേറ്റീവ് പരിചരണം നടത്തിവരുന്നത് . അത്തരം രോഗികളെ ദുരിതത്തിൽ ആക്കി കൊണ്ടുള്ള തീരുമാനമാണ് പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് .
പഞ്ചായത്ത് ഭരണസമിതിയുമായോ മറ്റോ യാതൊരു തരത്തിലുള്ള ചർച്ചകളും ഇടപെടലും നടത്താതെയാണ് ധിക്കാരപരമായ ഈ തീരുമാനം ഭരണാധികാരികൾ എടുത്തിട്ടുള്ളത്.
പഞ്ചായത്ത് പാലിയേറ്റീവ് പ്രവർത്തനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും, പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ തെറ്റായ സമീപനം തിരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് എൽഡിഎഫ് അംഗങ്ങൾ സമരം നടത്തിയത് .
ഗോപിനാരായണൻ ഉദ്ഘാടനം ചെയ്ത സമരത്തിൽ ഹംസവായേരി സ്വാഗതവും പി പി രാജൻ അധ്യക്ഷതയ വഹിച്ചു. ടി വി സഫീറ സംസാരിച്ചു. പ്രസിന അരുകുറങ്ങോട്ട് ,രമ്യ പുലക്കുന്നുമ്മൽ , സി വി രവീന്ദ്രൻ ,ഗീത പനയുള്ളതിൽ , കെ.വി ഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു
#Protest #suspension #palliative #care #system #Thiruvallur #panchayath