വടകര: (vatakara.truevisionnews.com) നെറികേടുകൾക്കെതിരെ വിരൾ ചൂണ്ടാൻ പഠിപ്പിച്ച പ്രസ്ഥാനത്തിൽ നിന്ന് വിചിത്ര സംഘടന നടപടി. നേതൃത്വത്തിനെതിരെ കൈ ചൂണ്ടിയതിന് പ്രാദേശിക നേതാവിനെ കോഴിക്കോട് ജില്ലാ കമ്മറ്റി പുറത്താക്കി.


സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പങ്കെടുത്ത ഹെഡ്ലോഡ് കോപ്പോൾ സെക്ഷൻ കമ്മിറ്റി യോഗത്തിൽ വെച്ച് "കൈ ചൂണ്ടി " സംസാരിച്ചു എന്ന കാരണത്താൽ ശരീര ഭാഷ ശരിയായില്ല എന്ന് പറഞ്ഞു സിഐടിയു വിചിത്ര നടപടി സ്വീകരിച്ചത്.
ഹെഡ്ലോഡ് വർക്കേഴ്സ് വടകര ഏരിയ വൈസ് പ്രസിഡന്റ്റുമായ കെ മനോജനെതിരെയാണ് പാർട്ടിയുടെ ഇത്തരം നടപടി. മനോജ് നിലവിൽ വടകര നഗരത്തിലെ സിപിഐഎം ജെടിഎസ് ബ്രാഞ്ച് അംഗമാണ്.
സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ കോപ്പോളിലെ ചുമട്ട് തൊഴിലാളി വിഷയയുമായി ബന്ധപ്പെട്ട യോഗത്തിൽ ചർച്ച നടക്കുമ്പോൾ അതിനെ മുഖ വിലയ്‌ക്കെടുക്കാത്ത രീതിയിൽ വന്നപ്പോൾ കർശനമായ യോഗത്തിൽ ശബ്ദമുയർത്തേണ്ടതായി വന്നിട്ടുണ്ട് . ഇതിൻ്റെ പ്രതികാരമാണ് തന്നെ പുറത്താക്കിയതെന്ന് മനോജൻ പറയുന്നു.
ജനാധിപത്യ രീതിയിൽ സംസാരിക്കുമ്പോൾ അതിനുള്ള മാന്യത നേതൃത്വം കാണിക്കേണ്ടതാണ് . ഉത്തരവാദിത്തപ്പെട്ട സഖാക്കൾ എല്ലാം പങ്കെടുത്ത ഒരു യോഗത്തിലാണ് സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചത്. യോഗം അന്ന് തീരുമാനമാകാതെ പിരിഞ്ഞു.
പിന്നീട് ഒരാഴ്ച ശേഷം വീണ്ടും യോഗം വിളിക്കുകയും ആ യോഗത്തിൽ ഒരു തീരുമാനം ഉണ്ടാവുകയും 'കൈചൂണ്ടി സംസാരിച്ചു' എന്ന കാരണത്താൽ ഏരിയ ഭാരവാഹി കൂടിയായ തന്നെ മാറ്റി നിർത്തണമെന്നും കമ്മറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നുമുള്ള തീരുമാനം എടുക്കുകയുമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സംഘടന ഏതൊക്കെ രീതിയിൽ കൊണ്ടുപോകണമെന്നും പോരായ്മകൾ എങ്ങനെ പരിഹരിക്കാം എന്നെല്ലാം നിർദ്ദേശിച്ച് സ്വയം വിമർശനപരമായാണ് താൻ ചർച്ചയിൽ പങ്കെടുത്തത്. എന്നാൽ ഇത് ജില്ലാ ജനറൽ സെക്രട്ടറി ആയ പി നാസറിന് ഉൾകൊള്ളാനായില്ല.
തനിക്കെതിരെ നടപടി എടുത്ത യോഗത്തിൽ തന്നെ നിലവിലുള്ള ഏരിയ ഭാരവാഹികളും ഏരിയ കമ്മറ്റി അംഗങ്ങളും ഈ തീരുമാനം പുനഃപരിശോധിക്കണം എന്ന രീതിയിൽ നിലപാട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
സംഘാടന മര്യാദയോടെ തന്നെയാണ് കൈ ചൂണ്ടി സംസാരിച്ചത്. ഇതിൽ തെറ്റുണ്ടായെങ്കിൽ അതിനെ തിരുത്തുകയെന്നല്ലാതെ മാറ്റി നിർത്തുന്ന ഒരു നിലപാട് എടുക്കാൻ പാടില്ലായിരുന്നു. സാമ്പത്തിക അഴിമതി, മറ്റുള്ള ക്രമക്കേടുകൾ നടത്തിയാൽ സംഘടനയിൽ നിന്നും ഒഴുവാക്കും. എന്നാൽ ഇത് ഒരു പ്രശ്നത്തെ ചോദ്യം ചെയ്തതിന്റെ പേരിലാണ് മാറ്റിനിർത്തപ്പെട്ടത് എന്ന് അദ്ദേഹം കൂട്ടിക്കിച്ചേർത്തു.
അതെ സമയം സംഘടനാപരവും, തൊഴിൽ സംബന്ധിച്ചുമുള്ള വിഷയത്തിന്മേലാണ് മനോജനെതിരെ നടപടിയെടുത്തതെന്നും കൃത്യമായി ചർച്ച ചെയ്താണ് തീരുമാനമെന്നും ചുമട്ടു തൊഴിലാളി ഏരിയ സെക്രെട്ടറി സുരേഷ് പറയുന്നു. കൈ ചൂണ്ടി സംസാരിച്ചു എന്നത് കൊണ്ട് പുറത്താക്കി എന്ന് പറയുന്നത് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
#CITU #district #leader #expels #Vadakara #heavy #labourers