ആയഞ്ചേരി: കനിവ് പൈങ്ങോട്ടായിക്ക് കീഴിലുള്ള "കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്" പൈങ്ങോട്ടായി ഗൾഫ് കോഡിനേഷൻ കമ്മിറ്റി കൂട്ടായ്‌മയായ പി എം ജി സി സി നൽകുന്ന പുതിയ വാഹനം കൈമാറി. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് എൻ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.


കനിവ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലായി 2016 ൽ പ്രവർത്തനം തുടങ്ങിയ കനിവ് പാലിയേറ്റീവിന്റെ പ്രവർത്തനത്തിനാണ് പുതിയ വാഹനം വാങ്ങി നൽകുന്നത്.
പത്ത് വർഷമായി പാലിയേറ്റീവിനായി ഓടികൊണ്ടിരിക്കുന്ന വാഹനം മാസങ്ങളായി കട്ടപ്പുറത്തായിരുന്നു. ഇതുകാരണം ആഴ്ച്ചയിലെ വീടുകൾ കയറിയുള്ള രോഗീപരിചരണം പ്രയാസകരമായിരുന്നു.
നഴ്‌സ്, വളന്റിയർമാർ, മരുന്ന്, മറ്റുപകരണങ്ങൾ എന്നിവയുമായി വാഹനമില്ലാതെ വീടുകളിൽ എത്തിച്ചേർന്ന് പരിചരണം ഏറെ ശ്രമകരമായി ചെയ്യേണ്ടി വരുന്നത് പൈങ്ങോട്ടായി മഹല്ല് ഗൾഫ് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുത്തൻ വാഹനം വാങ്ങിച്ചു നൽകാൻ തീരുമാനവുമായി കമ്മിറ്റി മുന്നോട്ട് വന്നത്.
ചടങ്ങിൽ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ ഫൈസൽ അധ്യക്ഷത വഹിച്ചു. തിരുവള്ളൂർ പ്രസിഡൻ്റ് പ്രസിഡൻ്റ് പി സി ഹാജറ മുഖ്യാതിഥിയായി. ഹംസ വായേരി, ടി കെ അലി, അമീർ ജാബിർ മുഹമ്മദ്, ടി കെ മുജീബ്, എകെ കരീം, ശാന്ത എന്നിവർ സംസാരിച്ചു.
#PMGCC #hand #over #new #vehicle #Kaniv #Palliative