വടകര: ഏതൻസ് സ്പോർട്‌സ് ക്ലബ്ബിന്റെയും വിപിടിസി വടകരയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗവൺമെന്റ് ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച കൂട്ടയോട്ടം പുതിയാപ്പിൽ സമാപിച്ചു.


കൂട്ടയോട്ടം മുൻസിപ്പൽ വൈസ് ചെയർമാൻ പി.കെ സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. എന്തുകൊണ്ട് ലഹരിക്കെതിരെ എന്ന വിഷയത്തെക്കുറിച്ച് വടകര എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ് പി.എം സംസാരിച്ചു.
ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത രാജിക.എം, റെന മെഹബിൻ, ലാൻവിയ എസ് രാജ് എന്നീ കുട്ടികൾക്ക് പി.കെ വിജയൻ ഉപഹാരം നൽകി. വാർഡ് കൗൺസിലർ ശ്രീമതി സജിഷ അധ്യക്ഷം വഹിച്ച ചടങ്ങിൽ ബിജീഷ്.എം, പവിത്രൻ. കെ, വി.മോഹൻദാസ് എന്നിവർ സംസാരിച്ചു.
#eradicate #drug #addiction #mass #run #organized #Vadakara