പട്ടികജാതി -വർഗ വിഭാഗക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ ഊന്നൽ നൽകുന്നു -ഒ.ആർ കേളു

പട്ടികജാതി -വർഗ വിഭാഗക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ ഊന്നൽ നൽകുന്നു -ഒ.ആർ കേളു
Apr 17, 2025 04:43 PM | By Jain Rosviya

വടകര: പട്ടികജാതി-വർഗ വിഭാഗക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നതായി പട്ടികജാതിവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു.

കേരളത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ സർവ മേഖലകളിലും വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നതെന്നും പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വടകര പുതുപ്പണത്ത് നിർമ്മിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ വടക്കെ ഇന്ത്യയെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നായി 824 വിദ്യാർഥികളാണ് ഇന്ത്യക്ക് പുറത്ത് പഠിക്കുന്നത്.

ഇതിൽ 56 പേർക്ക് പ്ലേസ്മെന്റ് ലഭിച്ചു. പ്രീമെട്രിക് ഹോസ്റ്റൽ പോലുള്ള സൗകര്യങ്ങൾ ഈ വിഭാഗത്തിലെ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും കുട്ടികളുടെ എണ്ണക്കുറവ് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ.കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയായി.

വടകര മുനിസിപ്പൽ വൈസ് പ്രസിഡന്റ് പി.കെ സതീഷൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ, നഗരസഭ കൗൺസിലർമാർ, പട്ടിക വർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.എസ് ശ്രീരേഖ, എഡിഎം സി.മുഹമ്മദ് റഫീഖ്, പട്ടികവർഗ വികസന ഓഫീസർ എ.ബി ശ്രീജാകുമാരി, പട്ടികവർഗ വികസന ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

#Government #emphasizes #higher #education #Scheduled #Castes #Tribes #ORKelu

Next TV

Related Stories
ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

Apr 19, 2025 12:30 PM

ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

പറവകൾക്കൊരു തണ്ണീർക്കുടം എന്ന പദ്ധതിയുടെ ഉദ്ഘാടനം നെഹ്രു യുവ കേന്ദ്ര ഡപ്യൂട്ടി ഡയരക്‌ടർ സി സനൂപ് നിർവ്വഹിച്ചു...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Apr 19, 2025 11:59 AM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമം; വടകരയിൽ വിദ്യാർത്ഥി പിടിയിൽ

Apr 19, 2025 11:45 AM

ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമം; വടകരയിൽ വിദ്യാർത്ഥി പിടിയിൽ

ഫൈൻ അടച്ച ശേഷം വിട്ടയക്കാമെന്നാണ് റെയിൽവേ ഇദ്യോഗസ്ഥർ പറഞ്ഞു...

Read More >>
'ഇന്ന്  സമ്മാനിക്കും' ; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം ശ്രീനന്ദ.ബി ക്ക്

Apr 19, 2025 11:35 AM

'ഇന്ന് സമ്മാനിക്കും' ; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം ശ്രീനന്ദ.ബി ക്ക്

കൊയിലാണ്ടി വിയ്യൂരിൽ സി.കെ. ബാബുരാജിൻ്റെയും കെ.ആർ. ബിന്ദുവിന്റെയും...

Read More >>
വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Apr 19, 2025 08:16 AM

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

23 വയസായിരുന്നു. ഇന്നലെ രാത്രി 8.10ന് കരിമ്പനപ്പാലത്ത് വെച്ചായിരുന്നു...

Read More >>
'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു'; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം നാളെ സമ്മാനിക്കും

Apr 18, 2025 08:18 PM

'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു'; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം നാളെ സമ്മാനിക്കും

കാലിക്കറ്റ് സർവകലാശാലാ ബി സോൺ കലോത്സവത്തിൽ കവിത രചനക്ക് ഒന്നാം സ്ഥാനം...

Read More >>
Top Stories

News Roundup