അശാസ്ത്രീയ റോഡ് നിർമാണം; വെള്ളത്തിൽ മുങ്ങി ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരം

അശാസ്ത്രീയ  റോഡ് നിർമാണം; വെള്ളത്തിൽ മുങ്ങി ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരം
Apr 25, 2025 11:51 AM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) അശാസ്ത്രീയമായ റോഡ് നിർമാണത്തെ തുടർന്ന് ആയഞ്ചേരി -കടമേരി റോഡിൽ ആയഞ്ചേരി പഞ്ചായത്ത് ഓഫീസിനു സമീപം വെള്ളത്തിൽ മുങ്ങി. കാൽനട യാത്രക്കാർക്കുപോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ് നിലവിൽ റോഡ്.

ആയഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ മാക്കം മുക്കിൽ പഞ്ചായത്ത് നടപ്പാത നിർമിച്ചപ്പോൾ ആയഞ്ചേരി കടമേരി റോഡിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളം നടപ്പാതയുടെ വശത്തുള്ള ഡ്രെയ്നേജിലൂടെ ഒഴുകിപ്പോകാറുണ്ടായിരുന്നു.

നിലവിലുണ്ടായിരുന്ന നടപ്പാതയും ഡ്രെയ്‌നേജും ഉൾപ്പെടെ നികത്തി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡാക്കി മാറ്റി. ആയഞ്ചേരി കടമേരി റോഡിനേക്കാളും ഉയരത്തിലാണ് നടപ്പാത റോഡാക്കി മാറ്റിയത്. ഇതോടെ വേനൽ മഴയിൽ തന്നെ ആയഞ്ചേരി -കടമേരി റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.

പഞ്ചായത്ത് അധികൃതരുടെ അശാസ്ത്രീയ റോഡ് നിർമാണമാണ് വെള്ളക്കെട്ടിന് കാരണമായത്. പ്രശ്ന‌ പരിഹാരത്തിനായി പഞ്ചായത്ത് അധികതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രശ്ന‌ത്തിൽ ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ കലക്ടർക്ക് പരാതി നൽകി.

#Ayanchery #Panchayath #office #premises #submerged #water

Next TV

Related Stories
വടകരയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

Apr 26, 2025 01:55 PM

വടകരയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ എം.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 26, 2025 01:42 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
നെൽകൃഷിക്ക് കീടബാധ; ചെരണ്ടത്തൂർ ചിറയിൽ 300 ഏക്കറിൽ നെൽക്കതിരുകൾ ഉണങ്ങിക്കരിഞ്ഞ നിലയിൽ

Apr 26, 2025 12:03 PM

നെൽകൃഷിക്ക് കീടബാധ; ചെരണ്ടത്തൂർ ചിറയിൽ 300 ഏക്കറിൽ നെൽക്കതിരുകൾ ഉണങ്ങിക്കരിഞ്ഞ നിലയിൽ

ഇലകളിൽ പൊള്ളിയപോലെ പാട് പ്രത്യക്ഷപ്പെടുകയും പിന്നീട് പടരുകയും നെൽക്കതിരുകളെ ആകമാനം നശിപ്പിക്കുകയുമാണ് ഫംഗസ് ചെയ്യുന്നത്....

Read More >>
ആഴക്കടല്‍ മണല്‍ ഖനനം; വടകരയില്‍ പ്രതിഷേധ ധർണ സംഘടിപ്പിച്ച് എച്ച്എംഎസ്

Apr 26, 2025 10:55 AM

ആഴക്കടല്‍ മണല്‍ ഖനനം; വടകരയില്‍ പ്രതിഷേധ ധർണ സംഘടിപ്പിച്ച് എച്ച്എംഎസ്

മണൽ ഖനനവും ടെൻഡർ നടപടികളും നിർത്തിവെക്കണമെന്ന് കേന്ദ്രസർക്കാരിനോട്...

Read More >>
ഒപ്പരം അഖിലേന്ത്യാ വോളി; വാശിയേറിയ അഞ്ചാം ദിനത്തിൽ കേരള പോലീസിന് നിർണായക വിജയം

Apr 26, 2025 10:22 AM

ഒപ്പരം അഖിലേന്ത്യാ വോളി; വാശിയേറിയ അഞ്ചാം ദിനത്തിൽ കേരള പോലീസിന് നിർണായക വിജയം

ആദ്യ സെറ്റ് നേടിക്കൊണ്ട് മഹാരാഷ്ട്ര ബാങ്ക് കേരള പോലീസിനെ തോൽപ്പിച്ചെങ്കിലും രണ്ടാം സെറ്റിൽ വൻ തിരിച്ചുവരവാണ് കേരള പോലീസ് നടത്തിയത്....

Read More >>
ലോറിയും ബൈക്കും കൂട്ടിയിടിച്ച് തിരുവള്ളൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Apr 26, 2025 08:08 AM

ലോറിയും ബൈക്കും കൂട്ടിയിടിച്ച് തിരുവള്ളൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

വെള്ളിയാഴ്ച രാത്രി ദേശീയപാതയിൽ നന്തി മേൽപ്പാലത്തിലാണ് അപകടം....

Read More >>
Top Stories