ഓർക്കാട്ടേരി: ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന്റെ അഞ്ചാം ദിനത്തിൽ വനിതാ വിഭാഗം മത്സരത്തിൽ കേരള പോലീസിന് നിർണായക വിജയം. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മഹാരാഷ്ട്ര ബാങ്കിനെയാണ് കേരള പോലീസ് തോൽപിച്ചത്. (സ്കോർ: 16-25, 25-21, 25-23, 25-15).


ആദ്യ സെറ്റ് നേടിക്കൊണ്ട് മഹാരാഷ്ട്ര ബാങ്ക് കേരള പോലീസിനെ തോൽപ്പിച്ചെങ്കിലും രണ്ടാം സെറ്റിൽ വൻ തിരിച്ചുവരവാണ് കേരള പോലീസ് നടത്തിയത്. തുടർന്നുള്ള രണ്ടു സെറ്റുകളിലും കേരള പോലീസ് വിജയം സ്വന്തമാക്കുകയായിരുന്നു.
പൂൾ ബിയിലെ ആദ്യമത്സരത്തിൽ വ്യാഴാഴ്ച കേരള പോലീസ് സിആർപിഎഫ് രാജസ്ഥാനോട് പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച കേരള പോലീസ് ജയിച്ചതോടെ ശനിയാഴ്ചത്തെ മത്സരം നിർണായകമായി.
സിആർപിഎഫും മഹാരാഷ്ട്ര ബാങ്കും തമ്മിലുള്ള മത്സരഫലത്തിന്റെ അടിസ്ഥാനത്തിലാവും പൂൾ ബിയിൽ നിന്ന് ഫൈനലിലേക്ക് കടക്കുന്ന ടീമിനെ കണ്ടെത്തുക. പൂൾ എയിൽ നിന്ന് ഇൻകംടാക്സ് ചെന്നൈ നേരത്തെ ഫൈനൽ ബർത്ത് ഉറപ്പിച്ചിട്ടുണ്ട്.
ഇന്ന് നടക്കുന്ന വനിതാവിഭാഗം മത്സരത്തിൽ സിആർപിഎഫ് രാജസ്ഥാൻ മഹാരാഷ്ട്ര ബാങ്കുമായി ഏറ്റുമുട്ടും. പുരുഷവിഭാഗം മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്‌സ് ഇന്ത്യൻ കസ്റ്റംസിനെ നേരിടും
#Opparam #All #India #Volleyball #tournament #Keralapolice #win