വടകര: (vatakara.truevisionnews.com) വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്. ഗതാഗതകുരുക്ക് കാരണം യാത്രക്കാർ വലയുകയാണ്. ഇന്നലെ ഉണ്ടായ ഗതാഗത കുരുക്കിൽ നിരവധി വാഹനങ്ങളും യാത്രക്കാരും ബുദ്ധിമുട്ടിലായിരുന്നു.
താലൂക്കിലെ റോഡുകളുടെ ശോചനീയാവസ്ഥയും വടകര നഗരത്തിലെ ഗതാഗതകുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിനിറങ്ങുന്നത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച താലൂക്കിൽ സൂചനാ പണിമുടക്ക് നടത്താൻ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതി തീരുമാനിച്ചു.


നിരന്തരം അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
യോഗത്തിൽ എ.സതീശൻ, ഇ.പ്രദീപ്തുമാർ, എം.ബാലകൃഷ്ണൻ, വി.കെ.ബാബു, ഇ.നാരായണൻ നായർ, മടപ്പള്ളി മോഹനൻ, വിനോദ് ചെറിയത്ത്, പി.സജീവ് കുമാർ, മജീദ് എന്നിവർ സംസാരിച്ചു.
Private bus strike Vadakara Friday to resolve traffic congestion