വടകര: (vatakara.truevisionnews.com) വടകര കൂടുതൽ വികസനകൾക്കൊരുങ്ങി. കേന്ദ്ര സർക്കാരിന്റെ പി.എം.ജി.എസ്.വൈ ഫേസ് നാലിൽ ഉൾപ്പെടുത്തി വടകര പാർലമെന്റ് നിയോജകമണ്ഡലത്തിലെ 47 റോഡുകൾ നവീകരിക്കുവാൻ അനുമതി ലഭിച്ചതായി ഷാഫി പറമ്പിൽ എംപി അറിയിച്ചു.
മണ്ഡലത്തിലെ കണ്ണൂർ ജില്ലയിൽ എട്ട് റോഡുകൾക്കും കോഴിക്കോട് ജില്ലയിൽ 39 റോഡുകൾക്കുമാണ് അനുമതി ലഭിച്ചിട്ടുള്ളത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 12 റോഡുകൾക്കും പന്തലായനി ബ്ലോക്കിൽ അഞ്ച് റോഡുകൾക്കും പേരാമ്പ്ര ബ്ലോക്കിൽ അഞ്ച് റോഡുകൾക്കും മേലടി ബ്ലോക്കിൽ മൂന്ന് റോഡുകൾക്കും തൂണേരി ബ്ലോക്കിൽ 11 റോഡുകൾക്കും തോടന്നൂർ ബ്ലോക്കിൽ ഒരു റോഡിനും വടകര ബ്ലോക്കിൽ രണ്ട് റോഡുകൾക്കും അനുമതി ലഭിച്ചതായി എംപിയുടെ ഓഫീസ് അറിയിച്ചു.


കണ്ണൂർ ജില്ലയിലെ കുത്തുപറമ്പ് ബ്ലോക്കിൽ ഏഴ് റോഡുകൾക്കും പാനൂർ ബ്ലോക്കിന് കീഴിൽ ഒരു റോഡിനും ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ നൽകിയതും എൻആർഐഡിഎ അനുമതി നൽകാത്തതുമായ ഗ്രാമീണ റോഡുകൾക്കും കൂടി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്ത് നൽകിയതായി ഷാഫി പറമ്പിൽ എംപി അറിയിച്ചു.
Approval granted renovate rural roads Vadakara Shafi Parambil MP