ആയഞ്ചേരി: (vatakara.truevisionnews.com) ചീക്കിലോട് യുപി സ്കൂളിൽ പേവിഷബാധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ പേവിഷബാധ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലി.
പേ വിഷബാധ അഥവാ റാബിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി മാറിയ ഈ സാഹചര്യത്തിൽ രോഗപ്രതിരോധത്തിന്റെ ഭാഗമായി പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ, മൃഗങ്ങളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും പേ വിഷബാധ പ്രതിജ്ഞ ചെയ്തു.


ചീക്കിലോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ പി എച്ച് എൻ ദിവ്യ എസ് എൽ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം എൽ എസ് പി അർഷിദ ,പ്രധാന അധ്യാപകൻ സി എച്ച് മൊയ്തു, ആരോഗ്യ ക്ലബ്ബ് കൺവീനർ പി പി ശബിന, ബി അനുഷ, ഇ ലീന തുടങ്ങിയവർ നേതൃത്വം നൽകി.
Rabies prevention Awareness pledge taken UP school Cheekilodu