വടകര: (vatakara.truevisionnews.com) വടകര മുനിസിപ്പാലിറ്റിയുടെ ഹോളിഡേ മാളിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. റീത്ത് സമർപ്പിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. വർഷങ്ങളായി പണിപൂർത്തിയാകാതെ കിടക്കുകയും, കരാറുകാരിൽ നിന്ന് പിഴ ഈടാക്കാത്തിരിക്കുകയും ചെയ്യുന്ന മുനിസിപ്പാലിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് റീത്ത് സമർപ്പിച്ചത്.
മുനിസിപ്പാലിറ്റി കെട്ടിടം ഏറെ ആഘോഷപൂർവ്വം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമ്പോൾ ഹോളിഡേ മാൾ മൂകസാക്ഷിയായി എല്ലാം നോക്കി കാണുകയാണ്. ഉടൻതന്നെ ഹോളിഡേ മാളിന്റെ പണി പൂർത്തികരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം എന്ന് യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


യൂത്ത് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡണ്ട് അഭിനന്ദ് ജെ മാധവ്, സജിത്ത് മാരാർ, ദിൽരാജ് പനോളി, ജുനൈദ് കാർത്തികപ്പള്ളി, കാർത്തിക് ചോറോട്, അജിനാസ് താഴത്ത്, അശ്വിൻ ഭാസ്കർ, മൃദുൽ പുറങ്കര, അഖിൽനാഥ്, ഷാരോൺ, അമൽ എന്നിവർ നേതൃത്വം നൽകി
Youth Congress protests front Holiday Mall Vadakara