Jun 30, 2025 05:37 PM

വടകര: (vatakara.truevisionnews.com) വടകര നഗരസഭക്ക് പുതുതായി നിർമിച്ച ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഷോപ്പിങ് കോംപ്ലക്സ്‌ യാഥാര്‍ഥ്യമാകുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു സ്വാഗതം പറഞ്ഞു.സന്ദീപ് കെ ജി റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, കെ കെ രമ എം എൽ എ, ഷാഫി പറമ്പിൽ എം പി, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി.

15 കോടി രൂപ ചെലവിൽ നാലു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ നഗരസഭ ഓഫീസ് കെട്ടിടം, കൗൺസിൽ ഹാൾ, ലിഫ്റ്റുകൾ, അഗ്നി നിയന്ത്രണ സംവിധാനം, പാർക്കിങ് സൗകര്യം, വിവിധ വകുപ്പുകൾക്ക് പ്രത്യേകം മുറികൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

കേരള നിയമസഭയെ അനുസ്‌മരിപ്പിക്കുന്ന വിധത്തിലാണ് കൗൺസിൽ ഹാൾ സജീകരിച്ചിരിക്കുന്നത്. നെറ്റ് സീറോ ക്യാമ്പയിൻ പദ്ധതി ഏറ്റെടുത്ത കേരളത്തിലെ ആദ്യത്തെ നഗരസഭയയുടെ കെട്ടിടമായതിനാൽ ഹരിത, നെറ്റ് കാർബൺ മാനദണ്ഡം പാലിച്ചാണ് കെട്ടിടം പരിപാലിക്കുക.

വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജിത പതേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി സജീവ് കുമാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ബിജു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ ചെയർമാൻ സിന്ധു പ്രേമൻ, വാർഡ് കൗൺസിലർ എ പ്രേമകുമാരി, മുൻ ചെയർപേഴ്സൺ വി തങ്കമണി, പി പി രഞ്ജിനി ടീച്ചർ, കെ ശ്രീധരൻ, പി മോഹനൻ മാസ്റ്റർ, ആർ സത്യൻ, സതീശൻ കുരിയാടി, എം സി ഇബ്രാഹിം, പ്രഫുൽ കൃഷ്ണ, സി കുമാരൻ, ബാബു കൊയിലോത്ത്, ടി വി ബാലകൃഷ്ണൻ മാസ്റ്റർ, മിക്ദാദ് തയ്യിൽ, പി എം വിനു, നിസാം പുത്തൂർ, രശ്മി പനോളി, സൂരജ് പി ജി, സനൽ കുമാർ ഡി വി എന്നിവർ ആശംസകളറിയിച്ചു. 


Chief Minister pinarayi vijayan dedicates Municipality Office cum Shopping Complex nation

Next TV

Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -