വടകര: (vatakara.truevisionnews.com) വടകര മുൻസിപാലിറ്റി36-ാം വാര്‍ഡായ കറുകയിൽ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പ്രദേശത്തെ സാമൂഹിക-സാംസ്‌കാരിക-കാരുണ്യ മേഖലകളില്‍ നിറ സാന്നിധ്യമായ താഹ പി ടി മത്സരിക്കും.ബ്രാഞ്ച് പ്രവർത്തക കണ്‍വെന്‍ഷനിലാണ് എസ്ഡിപിഐ വടകര നിയോജക മണഡലം ഇലക്ഷൻ കമ്മിറ്റി അംഗം ജലീൽ വൈക്കിലശ്ശേരി സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയത്. എസ്ഡിപിഐക്ക് അനുവദിച്ചിട്ടുള്ള കണ്ണട ചിഹ്നത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്.
പരിപാടിയില്‍ ബ്രാഞ്ച് പ്രസിഡണ്ട് റഹീം കറുകയിൽ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ മണ്ഡലം ഓർഗനൈസിങ്ങ്സെക്രട്ടറിയും വാർഡ് ഇലക്ഷന് മോണിറ്റർ സമിതി ചെയർമാനുമായ ഫിയാസ് ടി, വടകര മണ്ഡലം കമ്മിറ്റി അംഗം റാഷിദ് വൈക്കിലശ്ശേരി,ഗഫൂർ പുതുപ്പണം,ബ്രാഞ്ച് സിക്രട്ടറി സലീം, ഇലക്ഷന് മോണിറ്റർ സമിതി കൺവീനർ റാഷിദ് വി സി , ആദിൽ എന്നിവര്‍ സംസാരിച്ചു.
Thaha PT will contest as SDPI candidate in Vadakara Municipality's 36th Ward Karuka.

                    
                    






































                                    




