വടകര: (vatakara.truevisionnews.com) ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തിൽ ദേശിയപാതയിൽ മുക്കാളി ടൗണിലെ അടിപ്പാത കെ.കെ രമ എം എൽ എ നാടിനായി സമ്മർപ്പിച്ചു. അടിപ്പാതയിൽ . മേൽക്കൂരയും, വെളിച്ച സംവിധാനം, മഴക്കാലത്ത് വെള്ളം കയറാതിരിക്കാൻ മോട്ടോർ സംവിധാനം സി സി ടി വി അടക്കമുള്ള കാര്യങ്ങൾ ജനകീയ സമിതിയാണ് അടിസ്ഥാന സൗകര്യം ഒരുക്കിയത്.
ജനം കക്ഷി രാഷ്ട്രീയത്തിന് അതിതമായുള്ള കുട്ടായ്മായാണ് അടിപ്പാത വരാൻ . കാരണമായതെന്ന് അവർ പറഞ്ഞു . മുക്കാളി ടൗണിലൂടെ കടന്ന് പോവുന്ന . പഴയ ദേശിയപാതയിലെ ടാറിങ്ങും ഡ്രൈയിനേജ് നിർമാണത്തിനായി 90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി എം എൽ എ പറഞ്ഞു.ചടങ്ങിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.




ജനകിയ സമിതി കൺവീനർ കെ പി ജയകുമാർ റീപ്പോർട്ട് അവതരിപ്പിച്ചു. ജില്ല.പഞ്ചായത്ത് അംഗം നിഷ പി പി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി കെ പ്രീത, റീന രയരോത്ത്, എം പ്രമോദ് , കെ കെ സാവിത്രി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ടി ശ്രീധരൻ, കെ. പി വിജയൻ, പി.പി ശ്രീധരൻ ,ഹാരിസ് മുക്കാളി, പി എം അശോകൻ, ,പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ , പി നിജിൻ ലാൽ , ഷംസീർ ചോമ്പാല ,പുരുഷു രാമത്ത് വ്യാപാരി സംഘടന പ്രതിനിധി യായി പി.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Mukkali Town Underpass opened to the public in a festive atmosphere












































