ആയഞ്ചേരി:(vatakara.truevisionnews.com) ആയഞ്ചേരി നാടിനുവേണ്ടി അഞ്ചു വർഷക്കാലം സാമൂഹിക സേവനം ചെയ്ത വാർഡ് മെമ്പർ എ. സുരേന്ദ്രനെ മംഗലാട് 122-ാം നമ്പർ അങ്കണവാടി വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചെറിയ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട മെമ്പർ ഒരു കൂടെ പിറപ്പിനെപ്പോലെയാണ് പ്രവർത്തിച്ചതെന്നും ആസൂത്രണ മികവിലൂടെ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലുമുള്ള സജീവമായ സാന്നിദ്ധ്യം നാട്ടുകാർക്ക് ഏറെ പ്രയോജനം ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. കുളങ്ങരത്ത് നാരായണക്കുറുപ്പ് പൊന്നാട അണിയിച്ചു. മൊമൻ്റോ വർക്കർ ടി.കെ റീന ടീച്ചർ നൽകി. ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും കുട്ടികളും പങ്കെടുത്തു.
Ayanchery Ward Member A. Surendran honored by Mangalad Anganwadi No. 122













































