ആയഞ്ചേരി:(vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിലെ കടമേരി മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ് - പഞ്ചായത്ത് ഓഫീസ് റോഡിൻ്റെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു കടമേരി നിവാസികൾക്ക് എളുപ്പത്തിൽ പഞ്ചായത്ത് ഓഫീസുമായ് ബന്ധപ്പെടാൻ ഈ റോഡ് പൂർത്തിയാവുന്നതോടെ സാധിക്കും.
വെള്ളക്കെട്ടിനാൽ കടമേരി അംഗൻവാടി കുട്ടികൾക്കും കാൽനടയാത്രക്കാർക്കും ഏറ്റവും പ്രയാസകരമായ, വളരെ പഴക്കം ചെന്ന അത്യവശ്യമായ ഒരു വഴിയായതിനാൽ ഗതാഗതയോഗ്യമാക്കാൻ പരിസരവാസികളുടെ നിരന്തര സമ്മർദ്ദമുണ്ടായിരുന്നു. പുത്തൂർ ശ്രീവത്സൻ അധ്യക്ഷം വഹിച്ചു.രവിലാൽകടമേരി , എൻ കെ ഗോവിന്ദൻ മാസ്റ്റർ, സുധീഷ് താവോളി,ഒതയോത്ത് പൊക്കൻ,ഷൈനി, കൃഷ്ണ,രജനി, അഞ്ജന, ശോഭ എന്നിവർ സംസാരിച്ചു
Inauguration of the Kadameri Makam Mukku Bus Stop-Panchayath Office Road Work

                    
                    






































                                    




