ചോമ്പാല :(vatakara.truevisionnews.com) ചോമ്പാൽ ബിച്ചുമ്മാ ജുമാ മസ്‌ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നുസ്രത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥി രക്ഷാകർതൃ സംഗമവും അനുമോദന സദസും സംഘടിപ്പിച്ചു. സമസ്ത പൊതുപരീക്ഷ, എസ്എസ്എൽസി, യു എസ് എസ്, എൽ എസ് എസ്, എന്നിവയിലെ ഉന്നത വിജയികളെ ആണ് അനുമോദിച്ചത്.
ബിച്ചമ്മ ജുമാ മസ്‌ജിദ് കമ്മിറ്റി പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടിയിൽ മഹല്ല് ഖത്തീബ് അബ്‌ദുറഹ്മാൻ ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. മദ്രസ സ്വദർ മുഅല്ലിം ശരീഫ് യമാനി, ഇ പി ശിഹാബുദ്ദീൻ ദാഈ, കമ്മിറ്റി സെക്രട്ടറി അസിസ് എ കെ, റിയാസ് കെ പി, എന്നിവർ സംസാരിച്ചു. മുറാസ് കെ കെ,മജീദ് സി, ഉസ്മാൻ പി കെ എന്നിവർ നേതൃത്വം നൽകി


Parents meet congratulatory meeting organized Chombal