Jun 29, 2025 10:50 PM

വടകര :(vatakara.truevisionnews.com) "വിദ്യ കൊണ്ട് പ്രബുദ്ധരാവുക " എന്ന ഗുരു വചനം പ്രവാർത്തിക്കമാക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവുമായി വടകര എസ് എൻ ഡി പി യോഗം . 2025 വർഷത്തെ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് വടകര ഗുരുദേവ ഓഡിറ്റോറിയത്തിൽ വെച്ച് അനുമോദനം നൽകി.

പഠനത്തോടൊപ്പം ഗുരുദർശനങ്ങൾ ജീവിതത്തിൻ്റെ ഭാഗമാക്കിയാൽ നമ്മുടെ മക്കൾ മറ്റ് തെറ്റായ മാർഗ്ഗങ്ങളിലൊന്നുംപെടാതെ ജീവിതവിജയം കൈവരിക്കുമെന്ന് അദ്ധ്യക്ഷം വഹിച്ച് സംസാരിക്കവേ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ പറഞ്ഞു. 'യൂണിയൻ വൈസ് പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ സ്വാഗതം പറഞ്ഞു.

ഗുരു പറഞ്ഞ "വിദ്യകൊണ്ട് പ്രബുദ്ധരാവുക " എന്ന വചനം പഠനത്തിൽ പ്രാവർത്തികമാക്കാൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവേ യൂണിയൻ പ്രസിഡണ്ട് എം.എം ദാമോദരൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. മയക്കുമരുന്നിനും മദ്യത്തിനും ജാതിയും മതവും ഇല്ല എന്ന് മുഖ്യപ്രഭാഷണം നടത്തി സംസാരിക്കവേ ഡയരക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ പറഞ്ഞു .

കൗൺസിലർമാരായ അനിൽ വൃന്ദാവനം,വിനോദൻ മാസ്റ്റർ,എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സൈബർ സേന സ്റ്റേറ്റ് കൺവീനർ ജയേഷ് വടകര,വനിതാ സംഘം കേന്ദ്രസമിതി അംഗം റീന രാജീവ്,വനിത സംഘം യൂണിയൻ പ്രസിഡണ്ട് സുഭാഷിണി സുഗുണേഷ്,സെക്രട്ടറി ഗീത രാജീവ്,യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡണ്ട് മനീഷ് വട്ടോളി,വൈസ് പ്രസിഡണ്ട് ദിനൂപ് ചേലത്തോട്,ജോയിൻ്റ് സെക്രട്ടറി ഷൈനി സജീവൻ എന്നിവർ പങ്കെടുത്തു. എസ് എൻ ഡയരക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട് നന്ദിയും പറഞ്ഞു.

vadakara SNDP meeting congratulates winners

Next TV

Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -