വടകര:(vatakara.truevisionnews.com) ചരക്കുലോറികൾ വഴിയിൽ കുടുങ്ങിയതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കൈനാട്ടിക്കും ചോറോട് ഗേറ്റിനുമിടയിലാണ് ലോറികൾ കുടുങ്ങിയത്. ലോറികൾ കുടുങ്ങിയതോടെ കനത്ത തോതിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
രാവിലെ ആറു മണിക്ക് തുടങ്ങിയ ഗതാഗത സ്തംഭനം പന്ത്രണ്ട് മണി പിന്നിട്ടിട്ടും മാറിയിട്ടില്ല. പാലത്തിന്റെ പണി നടക്കുന്നിടത്ത് റോഡിന്റെ അവസ്ഥ കാരണം ഒരു ലോറിയാണ് ആദ്യം കുടുങ്ങിയത്. വാഹനം നീക്കാൻ പോലും പറ്റാത്ത അവസ്ഥയായി.ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും താറുമാറായി.


വാഹനങ്ങളെല്ലാം ഇരുഭാഗത്തുമായി കുടുങ്ങിക്കിടക്കുകയാണ്. വിദ്യാലയങ്ങളിലും ഓഫീസുകളിലും എത്തിപ്പെടേണ്ടവരെല്ലാം വഴിയിൽ അകപ്പെട്ടു. പലരും ഏറെ ദൂരം നടന്നുനീങ്ങുന്ന അവസ്ഥ. ഗതാഗതകുരുക്ക് കാരണം പല വാഹനങ്ങളും മറ്റുവഴിയിലൂടെയാണ് പോകുന്നത്.
ആദ്യം സർവീസ് റോഡ് നിർമിച്ചിരുന്നെങ്കിലും ഈ ദുരവസ്ഥ ഉണ്ടാവില്ലെന്ന അഭിപ്രായം ശക്തമാണ്. മറ്റു പല റീച്ചുകളിലും സർവീസ് റോഡ് ആദ്യം പണിതതിനാൽ ഇത്രയേറെ യാത്രാക്ലേശമില്ല.
Traffic chaos goods trucks stuck national highway vadakara