തിരുവള്ളൂർ : (vatakara.truevisionnews.com) വേൾഡ് റാബിസ് ഡേയുമായി ബന്ധപ്പെട്ട് വള്ളിയാട് എം.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ പേവിഷബാധയുമായി ബന്ധപ്പെട്ട്, കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രതിജ്ഞ ചൊല്ലി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ഇനോത്ത്, ജെ.പി.എച്ച്.എൻ അശ്വിനി എന്നിവർ പങ്കെടുത്തു. റാബിസിനെ എങ്ങനെ തടയാം എന്നും, നായ, പൂച്ച പോലുള്ള മൃഗങ്ങൾ മുറിവേൽപ്പിച്ചാൽ ചെയ്യേണ്ടുന്ന പ്രഥമ ശുശ്രൂഷയെ കുറിച്ചും, വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
world rabies day Awareness class organized Valliad MLP School