വടകര : അനീതിക്കെതിരെ യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കുന്നുമ്മക്കര ശാഖ കമ്മിറ്റി മൂന്ന് ദിവസങ്ങളിലായി കുന്നുമ്മക്കര മർഹൂം വി. പി. കെ ഇബ്രാഹിം ഹാജി നഗറിൽ സംഘടിപ്പിച്ച സമ്മേളനം സമാപിച്ചു. വൈകുന്നേരം കുന്നുമ്മക്കരയിൽ പ്രകടനം നടത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ. കെ നവാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴഴിയൂർ മുഖ്യാതിഥി ആയി.
അഷ്‌കർ ഫറോക്ക് മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ. കെ കുഞ്ഞബ്ദുള്ള മാസ്റ്റർ , മുസ്‌ലിം ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി പി. പി ജാഫർ, കെ. കെ അമ്മദ്, ഷുഹൈബ് കുന്നത്ത്, എം. കെ യൂസഫ് ഹാജി, ടി. എൻ റഫീഖ്, അൻസീർ പനോളി, ഹാഫിസ് മാതാഞ്ചേരി, നുസൈബ മൊട്ടേമ്മൽ, റസാഖ് നിടുംബ്രത്ത്, മുർഷിദ് കാവിൽ, സകരിയ മൊട്ടേമ്മൽ, എന്നിവർ സംസാരിച്ചു. രാത്രി വോയിസ് ഓഫ് കുന്നുമ്മക്കരയുടെ ഇശൽ നൈറ്റും അരങ്ങേറി.
Muslim Youth League branch conference concludes