അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയാജനങ്ങള്ക്ക് വാങ്ങിയ കട്ടില് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
18 വാര്‍ഡുകളില്‍ നിന്നുള്ള 46 പേര്‍ക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന് തോട്ടത്തില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, വാര്‍ഡ് മെമ്പര്‍മാരായ സാവിത്രി, റീന രയരോത്ത്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അംബിക കുമാരി എന്നിവര്‍ സംബന്ധിച്ചു.
Cots distributed to the elderly