ചോറോട്: (vatakara.truevisionnews.com) ചോറോട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും മുഴുവൻ ബ്ലോക്ക് സീറ്റിലും മത്സരിക്കുവാന്‍ എസ്ഡിപിഐ ചോറോട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ജനവഞ്ചന തുടരുന്ന ഇടത് വലത് മുന്നണികളുടെ വികസന മുരടിപ്പ് ജനസമക്ഷം തുറന്നു കാട്ടുമെന്നും അർഹതപ്പെട്ട അവകാശങ്ങൾ അർഹരിലേക്ക് എത്താനും അഴിമതിയില്ലാത്ത വികസനത്തിനും എസ്ഡിപിഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് ജലീൽ വൈക്കിലശ്ശേരി പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി റാഷിദ് കെ പി, അഫ്സൽ മീതലങ്ങാടി, ആസിഫ് ചോറോട്, സലാം എസ് ടി, റഹുഫ് ചോറോട്, തുടങ്ങിയവർ സംസാരിച്ചു.
SDPI will contest in five wards and the entire block seat of Chorode Panchayat.