വടകര:(vatakara.truevisionnews.com) കുരുക്കിലാട് കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും വുമൺ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുഖ്യാതിഥി അഡ്വ. സുധ ഹരിദ്വാർ പരിപാടി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ സജിനി.ഐ.കെ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കായി സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ചും നിയമങ്ങളെക്കുറിച്ചും സുധാ ഹരിദ്വാർ ക്ലാസ് എടുത്തു. സോഷ്യൽ വർക്ക് അധ്യാപകനായ രജിലേഷ് സ്വാഗതവും കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റ് അധ്യാപിക ഷെസ്ലി നന്ദിയും അറിയിച്ചു.




'Dissemination of knowledge'; Legal awareness class organized













































