വളയം: (nadapuram.truevisionnews.com) വളയം - കുയ്തേരി - ഭൂമിവാതുക്കൽ റോഡ് പൊതുമരാമത്ത് ഏറ്റെടുക്കുക, റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന അവഗണനയും കാലതാമസ സമീപനവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി വളയം പഞ്ചായത്ത് യു.ഡി.വൈ.എഫ് നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
വളയം ടൗണിൽ നടന്ന ഉപരോധ സമരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. നംശിദ് കുനിയിൽ അദ്ധ്യക്ഷനായി. കെ ചന്ദ്രൻ മാസ്റ്റർ, കോറോത്ത് അഹമ്മദ്ഹാജി, രവീഷ് വളയം, നസീർ വളയം,




സി.വി കുഞ്ഞബ്ദുല്ല, സി.കെ അബൂട്ടി ഹാജി, കെ എൻ കെ ചന്ദ്രൻ, സി.എം കുഞ്ഞമ്മദ്, നജ്മ യാസർ, സാദിഖ് ഇ.കെ, സുരേഷ് വി.വി, വരുൺ ദാസ് സി.കെ പ്രസംഗിച്ചു. സമരത്തിന് നേതൃത്വം നൽകിയ ഇ.വി അറഫാത്ത്, സുശാന്ത് വളയം, സുനിൽ കാവുന്തറ, രാഗി സരുൺ, ലാലു വി.വി, യു.പി പ്രദീശ്, ലിജേശ് ടി.കെ, സുരേന്ദ്രൻ തുടങ്ങിയവരെ വളയം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Kuytheri - Vanimel road damaged; UDYF protests by planting bananas on the road













































