വടകര: (vatakara.truevisionnews.com) കുട്ടികൾക്ക് ആർത്തുല്ലസിക്കാനും മുതിന്നവർക്ക് വിശ്രമിക്കാനും സൗകര്യമൊരുക്കിയ കൈനാട്ടിയിൽ നിർമ്മിച്ച മിനി പാർക്ക് നാടിന് സമർപ്പിച്ചു. നാട് ഏറെ നാളായി കാത്തിരുന്ന മിനി പാർക്കിന്റെ ഒന്നാം ഘട്ട പ്രവർത്തനമാണ് പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.
കമ്മിറ്റി ചെയർമാൻ കെ കെ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ പവിത്രൻ, സജിത്ത് കള്ളിടുക്കിൽ, വിനോദൻ ടി എം, ഇസ്മായിൽ മൂസ, ഇ രജിൽ, പദാഭൻ ചെമേരി, എം കെ ഹരിദാസൻ, എം പ്രദീപൻ എനിവർ ആശംസകൾ നേർന്നു. വി വി ദാമോദരൻ സ്വാഗതവും പി ടി ശോഭന നന്ദിയും പറഞ്ഞു.
Mini park in Kainatty dedicated to the nation













































.jpg)