വടകര: (vatakara.truevisionnews.com) സംഘപരിവാർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ പിഎംശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച് സംഘപരിവാറിന് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തുറന്നിട്ട സർക്കാറിനെതിരെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് എംഎസ്എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
വടകരയിൽ നടന്ന പ്രതിഷേധ പരിപാടിക്ക് എംഎസ്എഫ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സഫീർ.കെ.കെ, ജനറൽ സെക്രട്ടറി ആസിഫ്.ഒ.കെ, ഭാരവാഹികളായ റിഫാസ്.ഇ.കെ, ഹിജാസ്.വി.പി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ റയാൻ, സിഫാറത്ത്. കെ, ഷാമിർ എന്നിവർ നേതൃത്വം നൽകി.
'Protests ignited'; MSF burns effigy of CM in Vadakara against PM Shri













































