Oct 25, 2025 10:48 AM

വടകര : (vatakara.truevisionnews.com) പി എം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പിട്ടതിനെതിരെ എസ്ഡിപിഐ വടകരയിൽ നടത്തിയ പ്രതിഷേധം ജനശ്രദ്ധയാകർഷിച്ചു. വടകര ഒന്തം ഓവർ ബ്രിഡ്ജിൽ നിന്ന് തുടങ്ങിയ പ്രകടനത്തിന് മുൻപിൽ അവതരിപ്പിച്ച പ്രച്ഛന്നവേഷം പിണറായിയുടെ മോഡി അടിമത്തം വിളിച്ചോതുന്നതായിരുന്നു. പ്രതിഷേധ പ്രകടനം പുതിയ ബസ്റ്റാൻഡിൽ സമാപിച്ചു.

സമാപന സദസ്സ് എസ്ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു. പി എം ശ്രീ പദ്ധതി കേരളത്തിൽ കൊണ്ടുവരുന്നതിലൂടെ സംഘപരിവാറിന് കേരളത്തിന്റെ മണ്ണ് പാകപ്പെടുത്തി ക്കൊടുക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.വടകര നിയോജകമണ്ഡലം സെക്രട്ടറി ബഷീർ കെ കെ അധ്യക്ഷത വഹിച്ച യോഗത്തിൽ റൗഫ് ചോറോട് മുഖ്യപ്രഭാഷണം നടത്തി.

സജീർ വള്ളിക്കാട്, യാസർ അൻസാർ എന്നിവർ സംസാരിച്ചു. ഫിയാസ് ടി, സഫീർ വൈക്കിലശ്ശേരി ഷാജഹാൻ കെ വി പി, നവാസ് വരിക്കോളി, റഹീസ് എംകെ, ജലീൽ വൈക്കിലശ്ശേരി, റഹീസ് പികെ, തുടങ്ങിയവർ നേതൃത്വം നൽകി

Disguised as 'PM Shri'; SDPI's protest in Vadakara becomes notable

Next TV

Top Stories










Entertainment News





//Truevisionall