വികസന ചുവടേറി ചോറോട് പഞ്ചായത്ത് വികസന സദസ്

വികസന ചുവടേറി ചോറോട് പഞ്ചായത്ത് വികസന സദസ്
Oct 25, 2025 07:32 PM | By Athira V

ചോറോട്: ( vatakara.truevisionnews.com) സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രദർശിപ്പിച്ചും ചോറോട് പഞ്ചായത്ത് അഞ്ചുവർഷം നടപ്പാക്കിയവികസന പദ്ധതികൾ വിശദീകരിച്ചും പുതിയ നിർദ്ദേശങ്ങൾ പങ്ക് വെച്ചും ചോറോട് വികസന സദസ്സ് ഹൃദ്യമായി. ബൈക്കിലശ്ശേരിയിലെ മലോൽ മുക്കിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി ഗിരിജ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പിപി ചന്ദ്രശേഖരൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിനാരായണൻ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി, സിഡിഎസ് ചെയർപേഴ്സൺ കെ അനിത, കെഎം വാസു,,എൻ നിധിൻ, ഇ പി ദാമോദരൻ. പി കെ സതീശൻ,പി സത്യനാഥൻ, ബാബു പറമ്പത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റ വികസന റിപ്പോർട്ട് എം പി ഷനിൽകുമാർ (ജൂനിയർ സൂപ്രണ്ട് ജെഡി ഓഫീസ് കോഴിക്കോട്) അവതരിപ്പിച്ചു.

പഞ്ചായത്തിന്റെ വികസന റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി കെവി സതീഷ് കുമാർ അവതരിപ്പിച്ചു. പദ്ധതികൾ അനുവദിക്കുന്ന കാര്യങ്ങളിലും വികസന പ്രവർത്തനങ്ങളിലും യാതൊരു വിഭാഗീയതയോ ഏറ്റകുറിച്ചിലുകളോ നടത്തിയിട്ടില്ല. ഫണ്ടുകൾ എല്ലാ വാർഡുകളിലും തുല്യമായി വിതരണം ചെയ്തു പദ്ധതികൾ നടപ്പിലാക്കി.

റോഡുകൾ, അങ്കണവാടികൾ, എംസിഎഫ് എന്നിവ പുതുതായി നിർമ്മിക്കുവാൻ കഴിഞ്ഞു. വ്യക്തിഗത ആനുകൂല്യങ്ങൾ പരമാവധി പേർക്ക് നൽകുവാനും അത് വാർഡ്കളിലേക്ക് തുല്യമായി കൊടുക്കുവാനും കഴിഞ്ഞതായും പാലിയേറ്റീവ്, വയോജന, ഭിന്നശേഷി മേഖലകളിൽ മറ്റു പഞ്ചായത്തുകൾക്ക് മാതൃകയാവുന്ന തരത്തിൽ ഉയർന്ന നിലയിൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ കഴിഞ്ഞെന്നും വികസന രേഖയിൽ പറഞ്ഞു.

ഏകദേശം 400 പേർ പങ്കെടുത്ത വികസന സദസ്സിൽ പൊതുശ്മശാനം, കൂടുതൽ കുടുംബശ്രീ സംരംഭങ്ങൾ, പൊതു കളിക്കളം, കൂടുതൽവയോജന പാർക്ക്കൾ, പകൽവീടുകൾ, വാർഡുകൾ തോറും ഹെൽത്ത് ക്ലബ്കൾ, എൻസി കനാൽ സൗന്ദര്യവൽക്കരണം, എം ദാസൻ മെമ്മോറിയൽ കമ്മ്യൂണിറ്റിഹാൾ, തുടങ്ങി നിരവധി നിർദ്ദേശങ്ങളും സമർപ്പിക്കപ്പെട്ടു. ഹരിത സേനാംഗങ്ങളായ 42 പേരെ ആദരിച്ചു. അസി. സെക്രട്ടറി അനീഷ്കുമാർ നന്ദി പറഞ്ഞു

Developmental footing Chorode Panchayat Development Assembly

Next TV

Related Stories
കുയ്തേരി - വാണിമേൽ റോഡ് തകർന്നു; റോഡിൽ വാഴനട്ട് യു.ഡി.വൈ.എഫ് പ്രതിഷേധം

Oct 25, 2025 03:41 PM

കുയ്തേരി - വാണിമേൽ റോഡ് തകർന്നു; റോഡിൽ വാഴനട്ട് യു.ഡി.വൈ.എഫ് പ്രതിഷേധം

കുയ്തേരി - വാണിമേൽ റോഡ് തകർന്നു; റോഡിൽ വാഴനട്ട് യു.ഡി.വൈ.എഫ്...

Read More >>
'അറിവുകൾ പകർന്ന്'; നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Oct 25, 2025 01:04 PM

'അറിവുകൾ പകർന്ന്'; നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

'അറിവുകൾ പകർന്ന്'; നിയമ ബോധവൽക്കരണ ക്ലാസ്...

Read More >>
'പ്രതിഷേധം ആളിക്കത്തി'; പി എം ശ്രീ ക്ക് എതിരെ വടകരയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് എംഎസ്എഫ്

Oct 25, 2025 12:05 PM

'പ്രതിഷേധം ആളിക്കത്തി'; പി എം ശ്രീ ക്ക് എതിരെ വടകരയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് എംഎസ്എഫ്

'പ്രതിഷേധം ആളിക്കത്തി'; പി എം ശ്രീ ക്ക് എതിരെ വടകരയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച്...

Read More >>
'പി എം ശ്രീ'യിൽ പ്രച്ഛന്നവേഷം; വടകരയിൽ എസ്ഡിപിഐ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി

Oct 25, 2025 10:48 AM

'പി എം ശ്രീ'യിൽ പ്രച്ഛന്നവേഷം; വടകരയിൽ എസ്ഡിപിഐ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി

'പി എം ശ്രീ'യിൽ പ്രച്ഛന്നവേഷം; വടകരയിൽ എസ്ഡിപിഐ നടത്തിയ പ്രതിഷേധം...

Read More >>
അഴിയൂർ വില്ലേജിൽ തണ്ണീത്തടം മണ്ണിട്ട് നികത്തിയ സംഭവം; ഒരാഴ്ചയായിട്ടും നടപടിയില്ല, പ്രതിഷേധം വ്യാപകം

Oct 24, 2025 10:04 PM

അഴിയൂർ വില്ലേജിൽ തണ്ണീത്തടം മണ്ണിട്ട് നികത്തിയ സംഭവം; ഒരാഴ്ചയായിട്ടും നടപടിയില്ല, പ്രതിഷേധം വ്യാപകം

അഴിയൂർ വില്ലേജിൽ തണ്ണീത്തടം മണ്ണിട്ട് നികത്തിയ സംഭവം; ഒരാഴ്ചയായിട്ടും നടപടിയില്ല, പ്രതിഷേധം...

Read More >>
വടകരയിൽ നാളെ പ്രതിഷേധ സംഗമം; പിരിച്ചു വിടാന്‍ നോട്ടീസ് കിട്ടിയ അഭിലാഷ് ഡേവിഡിനെ വടകരയിൽ നിയമിച്ചതെന്തിന് ? ഡിജിപിക്ക് പരാതി നൽകാൻ കോൺഗ്രസ്

Oct 24, 2025 02:54 PM

വടകരയിൽ നാളെ പ്രതിഷേധ സംഗമം; പിരിച്ചു വിടാന്‍ നോട്ടീസ് കിട്ടിയ അഭിലാഷ് ഡേവിഡിനെ വടകരയിൽ നിയമിച്ചതെന്തിന് ? ഡിജിപിക്ക് പരാതി നൽകാൻ കോൺഗ്രസ്

വടകരയിൽ നാളെ പ്രതിഷേധ സംഗമം; പിരിച്ചു വിടാന്‍ നോട്ടീസ് കിട്ടിയ അഭിലാഷ് ഡേവിഡിനെ വടകരയിൽ നിയമിച്ചതെന്തിന് ? ഡിജിപിക്ക് പരാതി നൽകാൻ കോൺഗ്രസ്...

Read More >>
Top Stories

Entertainment News

//Truevisionall