വടകര: (vatakara.truevisionnews.com) ഗതാഗത സ്തംഭനത്തിൽ നട്ടം തിരിഞ്ഞ് യാത്രക്കാർ. വടകര മേഖല സ്തംഭിച്ചു. മേഖലയിൽ എങ്ങും ഗതാഗതം താറുമാറായി. ഒടുവിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തിവെച്ചു.
വടകരയ്ക്ക് അടുത്ത് കൈനാട്ടിയിൽ ചരക്ക് ലോറികൾ തകരാറിലായി ഇടുങ്ങിയ റോഡിൽ നിലച്ചതാണ് മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് കാരണമായത്. ഇന്ന് പുലർച്ച് 6 ന് ആരംഭിച്ച ഗതാഗത സ്തംഭനം പന്ത്രണ്ട് മണി പിന്നിട്ടിട്ടും മാറിയിട്ടില്ല. മുഖ്യമന്ത്രി ഇന്ന് വൈകിട്ട് വടകരയിൽ എത്താനിരിക്കെയാണ് റോഡുകളിൽ ഇത്തരത്തിൽ ഗതാഗതം താറുമാറായത്.


വാഹനങ്ങൾ ദേശീയ പാതയ്ക്ക് പുറത്തെ സംസ്ഥാന പാതയിലേക്ക് വഴിമാറ്റി തിരിച്ചതോടെ ഇതുവഴിയും യാത്ര ദുഷ്ക്കരമായി . ഇടവഴികളിൽ വരെ വാഹനങ്ങൾ പരക്കം പായാൻ തുടങ്ങിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത് . ഇതോടെയാണ് സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തിവെച്ചത്.
കടുത്ത അലംഭാവമാണ് ദേശീയ പാത അധികൃതർ ഈ മേഖലയിൽ തുടരുന്നത്. ഒച്ചിഴയുന്ന വേഗത്തിലാണ് ഇവിടെ ദേശീയ പാതയുടെ നിർമ്മാണ പ്രവൃത്തി. രാപകൽ പണിയെടുക്കുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് 360 രൂപയാണ് കരാർ കമ്പനി പ്രതിഫലമായി നൽകുന്നത്.
കേരളത്തിൽ നിർമ്മാണ മേഖലയിൽ ആയിരത്തോളം രൂപ കൂലിയുണ്ടെന്ന് അറിഞ്ഞ് ഇതിൽ പലരും ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ജോലിക്ക് കയറിയിട്ടുണ്ട്. ദേശീയ പാത നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിയുടെ പല പ്രവൃത്തിയും അശാസ്ത്രീയമാണ് എന്ന ആക്ഷേപം ഇതിനകം ഉയർന്നിട്ടുണ്ട്.
ആകാശ പാതയാണ് വടകര നഗരത്തിൽ ഒരുക്കേണ്ടത്. ഇതിനായി നിർമ്മിച്ച തൂണുകൾ ഉയർന്നപ്പോൾ നേരത്തെ കോൺഗ്രീറ്റിൽ വാർത്ത ഭീമുകൾക്ക് നീളം കുറഞ്ഞുപോയ സംഭവം വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Vadakara traffic chaos private buses stop service