വടകര: (vatakara.truevisionnews.com) എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരമായ 'ഒടുവിലത്തെ കത്ത്' 28ന് വൈകുന്നേരം മുന്ന് മണിക്ക് നഗരസഭ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യപ്പെടും. കെ കെ രമ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കവി വീരാൻകുട്ടി പ്രകാശനം നിർവഹിക്കും.


ലത്തീഫ് കല്ലറക്കൽ പുസ്തകം ഏറ്റുവാങ്ങും. ഇസ്മയിൽ ചില പുസ്തകം പരിചയപ്പെടുത്തും. കവി സരസ്വതി ബിജു കവിതാലാപനം നടത്തും. രാംദാസ് വടകരയാണ് കവർ ഡിസൈൻ ചെയ്തത്. രമേശ് കാവിൽ അവതാരിക എഴുതി. ഭൂമി ബുക്സ് ആണ് പ്രസാധകർ.
2020ലെ മഹാത്മാ അവാർഡും 2021ലെ മീഡിയ വടകര നാഷണൽ ഇന്റഗ്രീറ്റി അവാർഡും ലഭിച്ച ആളാണ് ഗ്രന്ഥകാരൻ. ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ 'ആരാണയാൾ' 2022 ലാണ് പുറത്തിറങ്ങിയത്. പുസ്തകം ഓൺലൈനിൽ ലഭിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
9745021244 എന്ന നമ്പറിലേക്ക് 100 രൂപ ഗൂഗിൾ പേ ചെയ്താൽ പുസ്തകം അഡ്രസ്സിൽ എത്തിച്ചേരും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ വടയക്കണ്ടി നാരായണൻ , ഹരീന്ദ്രൻ കരിമ്പന പാലം , വി പി സർവോത്തമൻ , പ്രദീപ് ചോമ്പാല, എ എം കുഞ്ഞിക്കണ്ണൻ മനോജ് ആവള എന്നിവർ പങ്കെടുത്തു
oduvilathekath AMKunjikannan Vadakara Book launch