സിപിഐ നേതാവ് കെ പി കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

സിപിഐ നേതാവ് കെ പി കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു
May 30, 2025 04:05 PM | By Athira V

വടകര : മേഖലയിലെ പ്രമുഖ സിപിഐ നേതാവ് കെ പി കൃഷ്ണൻ മാസ്റ്റർ (86) അന്തരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട് ഇക്ര ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കുറച്ചുകാലമായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

സി പി ഐ കോഴിക്കോട് ജില്ല കൗൺസിൽ മെമ്പർ, വടകര മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി, കുറ്റ്യാടി മണ്ഡലം കമ്മിറ്റി മെമ്പർ തുടങ്ങിയ നിലകളിൽ പാർട്ടി സംഘടന രംഗത്തും വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ ഭരണരംഗത്തും തൻ്റേതായ കഴിവ് തെളിയിച്ച വ്യക്തിത്വത്തിനുടമയാണ് കെ പി കൃഷ്ണൻ മാസ്റ്റർ.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ദൗർഭാഗ്യകരമായ പിളർപ്പിനെ തുടർന്ന് സിപി ഐയിൽ ഉറച്ച് നിന്ന് വടകര മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും വർഗബഹുജനപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർവ്വം പ്രവർത്തിച്ച ആദ്യകാല പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

1970 കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും വെല്ലുവിളി നേരിട്ട സന്ദർഭങ്ങളിൽ ജില്ല കൗൺസിൽ അംഗമായി പാർട്ടിക്ക് ദീർഘകാലം നേതൃത്വം നൽകിയ കൃഷ്ണൻ മാസ്റ്റർ എ ഐ വൈ എഫ് ജില്ല പ്രസിഡണ്ട്, സംസ്ഥാന കൗൺസിൽ അംഗം,എയിഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡണ്ട്, വില്ല്യാപ്പള്ളി ജയകേരളകലാവേദി സ്ഥാപാംഗം എന്നീ നിലകളിലും പ്രവർത്തിക്കുകയുണ്ടായി.

ഗുരുതരമായ അസൂഖം ബാധിച്ച് ചികിത്സയിലാകുന്നതുവരെ സജീവമായി പൊതു രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമായിരുന്ന കെ പി മികച്ച സംഘാടകരിൽ ഒരാളായിരുന്നു.

ആശുപത്രി കിടക്കയിൽ കിടന്നും വീട്ടിലിരുന്നും പ്രാർട്ടി പ്രവർത്തനങ്ങളെക്കുറിച്ച് വിളിച്ചന്വേഷിക്കാൻ എന്നും താല്പര്യം കാണിച്ച പ്രിയ സഖാവിന്റെ ജ്വലിക്കുന്ന സ്മരണകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി സിപി ഐ നേതാവ് പി സുരേഷ് ബാബു അനുശോചന കുറിപ്പിൽ പറഞ്ഞു.

സംസ്കാരം ഇന്ന് രാത്രി ഏഴ് മണിക്ക് വില്യാപള്ളിയിലെ വീട്ട് വളപ്പിൽ. 

ഭാര്യ: സാവിത്രി (റിട്ടയർഡ് അധ്യാപിക)

മക്കൾ:മനോജ് കുമാർ , മിനി കെ.പി (മുയിപ്ര P V L P സ്കൂൾ) , മൃദുല കുമാരി (S N T H S S ഷൊർണ്ണൂർ)

മരുമക്കൾ: അശോകൻ പി.പി (റിട്ടയർഡ് N H S S വട്ടോളി) , ബൈജു (G V G H S S ചിറ്റൂർ) , നിഷ (Hitech public school vattoli)


cpi leader kp krishnanmaster passed away

Next TV

Related Stories
പടിഞ്ഞാറെ കണിയാന്റ പറമ്പത്ത് ശാന്ത അന്തരിച്ചു

Jul 13, 2025 10:54 PM

പടിഞ്ഞാറെ കണിയാന്റ പറമ്പത്ത് ശാന്ത അന്തരിച്ചു

പടിഞ്ഞാറെ കണിയാന്റ പറമ്പത്ത് ശാന്ത...

Read More >>
ചാത്തോത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു

Jul 12, 2025 07:43 PM

ചാത്തോത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു

ചാത്തോത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു...

Read More >>
മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:36 AM

മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
കച്ചേരി കണ്ടിയിൽ ഫാത്തിമ അന്തരിച്ചു

Jul 7, 2025 07:49 PM

കച്ചേരി കണ്ടിയിൽ ഫാത്തിമ അന്തരിച്ചു

കച്ചേരി കണ്ടിയിൽ ഫാത്തിമ...

Read More >>
പവിത്രത്തിൽ കെ അജിത അന്തരിച്ചു

Jul 7, 2025 07:36 PM

പവിത്രത്തിൽ കെ അജിത അന്തരിച്ചു

പവിത്രത്തിൽ കെ അജിത...

Read More >>
തെക്കെ കുനിയിൽ മാധവി അന്തരിച്ചു

Jul 7, 2025 05:10 PM

തെക്കെ കുനിയിൽ മാധവി അന്തരിച്ചു

തെക്കെ കുനിയിൽ മാധവി...

Read More >>
Top Stories










News Roundup






News from Regional Network





//Truevisionall